Let us do the

Scholarship at I.I.T (01-02-2023)

So you can give your best WITHOUT CHANGE

ഐ.ഐ.ടി.യിൽ സ്കോളർഷിപ്പ്

തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന, സ്ഥാപനതലത്തിൽ മികവു തെളിയിച്ചവർക്ക് ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം), ഗ്രാജവറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) സ്കോർ ഇല്ലാതെ എം.എസ്സി. പഠിക്കാൻ ഗാന്ധിനഗർ ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അവസരമൊരുക്കുന്നു. അപേക്ഷ വെബ്സൈറ്റ് വഴി ഫെബ്രുവരി 13 വരെ നൽകാം. അപേക്ഷാഫീസില്ല. പ്രവേശനം എഴുത്തുപരീക്ഷയോ ഇൻറർവ്യൂവോ രണ്ടുമോ അടിസ്ഥാനമാക്കിയാകും. അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക 14-ന് പ്രസിദ്ധപ്പെടുത്തും. അഭിമുഖം ഓൺലൈൻ ആകും. അന്തിമഫലം 28-ന് പ്രതീക്ഷിക്കാം. ക്ലാസുകൾ ജൂലായിൽ തുടങ്ങും. അർഹത പരിശോധിക്കാൻ (academics@iitgn.ac.in) ഇ-മെയിൽ അയക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://iitgn.ac.in/admissions/eams


Send us your details to know more about your compliance needs.