Let us do the

N.B.H.M. Apply for Master's Doctoral Scholarship (27-03-2023)

So you can give your best WITHOUT CHANGE

എൻ.ബി.എച്ച്.എം. മാസ്റ്റേഴ്സ് ഡോക്ടറൽ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

മാത്തമാറ്റിക്സിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് (എൻ. ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2022-23 ലെ മാസ്റ്റേഴ്സ് പഠനത്തിനും 2023-ലെ ഡോക്ടറൽ പഠനത്തിനുമാണ് സ്കോളർഷിപ്പ്. അതിന്റെ ആദ്യഘട്ടമാണ് പരീക്ഷ. രണ്ടാംഘട്ടം, ആദ്യഘട്ടപരീക്ഷ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള അഭിമുഖം ആയിരിക്കും.
രണ്ട് സ്കോളർഷിപ്പുകൾക്കുമായി പൊതുവായ പരീക്ഷയാകും നടത്തുക. ഏപ്രിൽ 29-ന് നടത്തുന്ന പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ www.imsc.res.in/~nbhm/qp/ -ൽ ലഭിക്കും. അപേക്ഷ www.nbhmexams.in/ വഴി ഏപ്രിൽ അഞ്ചുവരെ നൽകാം. പ്രവേശനയോഗ്യത, പ്രവേശനരീതി തുടങ്ങിയവയ്ക്ക്, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വെബ് സൈറ്റ് പരിശോധിക്കണം വിശദവിവരങ്ങൾക്ക്. : www.imsc.res.in/~nbhm/ സന്ദർശിക്കുക.


Send us your details to know more about your compliance needs.