Let us do the

CLAT Examination- (23-08-2022)

So you can give your best WITHOUT CHANGE

ക്ലാറ്റ് എഴുതാം; നിയമം പഠിക്കാം

അപേക്ഷ നവംബർ 13 വരെ കൊച്ചിയിലും സീറ്റ്

രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദതല, ബിരുദാനന്തര ബിരുദതല നിയമ കോഴ്സുകളിലെ 2023- ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (സി. എൽ.എ.ടി.- ക്ലാറ്റ്) അപേക്ഷ ക്ഷണിച്ചു.
കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാ ഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗബാദ്, ഷിംല, ജബൽ പുർ, ഹരിയാന എന്നിവിടങ്ങളിലാണ്ദേശീയ നിയമ സർവകലാശാലകളുള്ളത്.
രജിസ്ട്രേഷൻ/അപേക്ഷ: https://consortiumofnlus.ac.in/ വഴി നവംബർ 13 രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 4000 രൂപ (പട്ടിക വിഭാഗക്കാർ/ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് 3500 രൂപ), ഈ സമയപരിധിക്കകം, ഓൺലൈനായി, അടയ്ക്കണം. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ 500 രൂപ അടച്ച് വാങ്ങാം.


Send us your details to know more about your compliance needs.