So you can give your best WITHOUT CHANGE
മിലിറ്ററി കോളജ് പ്രവേശനപരീക്ഷ ഡിസംബർ 3 ന്
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിലേക്ക് അടുത്ത അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബർ 3 നു പൂജപ്പുര പരീക്ഷാ കമ്മിഷണർ ഓഫിസിൽ നടക്കും. 2023 ജൂലൈയിൽ 7-ാം ക്ലാസിൽ പഠിക്കുകയോ 7-ാം ക്ലാസ് ജയി ക്കുകയോ ചെയ്ത ആൺകുട്ടികൾക്കും. പെൺകുട്ടികൾക്കും അപേക്ഷിക്കാം. 2010 ജൂലൈ രണ്ടിനു മുൻപോ 2012 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവർക്ക് അർഹതയില്ല. അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കാൻ മിലിറ്ററി കോളജിലേക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 600 രൂപ യും പട്ടിക വിഭാഗക്കാർക്ക് 555 രൂപയുമാണു ഫീസ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 15നു മുൻപ് പരീക്ഷാ ഭവൻ സെക്രട്ടറിക്ക് ലഭിക്കണം. വെബ്സൈറ്റ് http://www.rimc.gov.in/rimcindex.aspx
Send us your details to know more about your compliance needs.