Let us do the

Summer Scholarship Program at Sreechitra for Scheduled Caste Students (26-04-2023)

So you can give your best WITHOUT CHANGE

പട്ടികവിഭാഗ വിദ്യാർഥികൾക്ക് ശ്രീചിത്രയിൽ സമ്മർ സ്കോളർഷിപ്പ് പ്രോഗ്രാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, പട്ടികജാതി, പട്ടിക വർഗ വിഭാഗ വിദ്യാർഥികൾക്കായി നടത്തുന്ന സമ്മർ സ്റ്റോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബയോ മെഡിക്കൽ ഗവേഷണങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. ബയോ മെഡിക്കൽ മെറ്റീരിയൽസ്/ഡിവൈസസ് എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, വികസനം, ടെസ്റ്റിങ് തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ, എൻജിനിയർമാർ, ക്ലിനിഷ്യൻസ് എന്നിവരുമായി സംവദിക്കാനുള്ള അവസരവും പദ്ധതിവഴി വിദ്യാർഥികൾക്ക് ലഭിക്കും.കോഴ്സ് ദൈർഘ്യം ഒന്ന്- രണ്ട് മാസം. പ്രതിമാസ സ്റ്റോളർഷിപ്പായി 15,000 രൂപ ലഭിക്കും. വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.sctimst.ac.in/News/ ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, കമ്യൂണിറ്റി/ കാസ്റ്റ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 30- നകം ലഭിക്കത്തക്കവിധം, ദി രജിസ്ട്രാർ, ഡിവിഷൻ ഓഫ് അക്കാദമിക് അഫയേഴ്സ്, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, മെഡിക്കൽ കോളേജ് (പി.ഒ.)തിരുവനതപുരം-695 011 എന്ന വിലാസത്തിൽ അയക്കണം.


Send us your details to know more about your compliance needs.