So you can give your best WITHOUT CHANGE
ആയുഷ് മിഷനിൽ 70 മൾട്ടിപർപ്പസ് വർക്കർ ഒഴിവുകൾ
നാഷണൽ ആയുഷ് മിഷനിൽ (NAM) വിവിധ ജില്ലകളിലായി ഒഴിവുള്ള മൾട്ടിപർപ്പസ് വർക്കർ (ജി.എൻ.എം.) തസ്തികയിലേക്ക് അപേക്ഷിക്കാം. ആയുഷ് ആൻഡ് വെൽനസ് സെന്ററുകളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലായി 70 ഒഴിവുണ്ട്. ജി.എൻ.എം. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ സ്ഥലം: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in.
നേവൽ ഡോക്‌യാഡ് സ്‌കൂൾ 275 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ നേവിയുടെ കീഴിലെ വിശാഖപട്ടണം നേവൽ ഡോക്യാഡ് അപ്രൻ്റിസസ് സ്‌കൂളിൽ 275 ട്രേഡ് അപ്രൻ്റിസ് ഒഴിവ്. ഒരു വർഷം നീളുന്ന പരിശീലനം മേയിൽ ആരംഭിക്കും. ജനുവരി 1 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.indiannavy.nic.in
Send us your details to know more about your compliance needs.