Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ

So you can give your best WITHOUT CHANGE

ഫോറസ്റ്റ് സർവീസ്: 151 ഒഴിവ്

യുപിഎസ്‌സിയുടെ ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷ ജൂൺ അഞ്ചിനു നടത്തും. 151 ഒഴിവുണ്ട്. ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. സിവിൽ സർവീസസ് പരീക്ഷ, ഫോറസ്‌റ്റ് സർവീസ് പരീക്ഷ എന്നിവയ്‌ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കേ ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ.

യോഗ്യത

അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സുവോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്‌ട്രി ബിരുദം/എൻജിനീയറിങ് ബിരുദം/തത്തുല്യ യോഗ്യത. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.
പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും.
ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനിൽ. കൂടുതൽ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ.


Send us your details to know more about your compliance needs.