So you can give your best WITHOUT CHANGE
ബിരുദ, ബിരുദാനന്തരബിരുദ പഠനങ്ങൾക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അവസരം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ 2024-25 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ കാരണങ്ങളാൽ ഒരു കോളേജിലും ചേർന്ന് പഠിക്കാൻ കഴിയാത്തവർക്ക് ഓപ്പൺ സർവകലാശാല നടത്തുന്ന പ്രോഗ്രാമുകളിൽ ചേർന്ന് ബിരുദം നേടാം. യു.ജി.സി.യുടെ കീഴിലുള്ള ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള 28 പോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന പ്രോഗ്രാമുകൾ പരമ്പരാഗതരീതിയിൽ നടത്തുന്ന കോഴ്‌സുകൾക്ക് തത്തുല്യമായി യു.ജി.സി. അംഗീകരിച്ചിട്ടുണ്ട്. പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ് എന്നിവ www.sgou.ac.in- ൽ ലഭ്യമാണ്. അപേക്ഷ erp.sgou.ac.in/ വഴി ജൂലായ് 31 വരെ നൽകാം. അപേക്ഷയൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അപേക്ഷാർഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. മറ്റു സർവകലാശാലകളിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ കോഴ്‌സുകൾ ചെയ്യാം. വിശദമായ മർഗനിർദേശങ്ങൾ സൈറ്റിൽ ലഭ്യമാണ്.
Send us your details to know more about your compliance needs.