Let us do the

Ayush U.G. Second Round Result Published (14-12-2022)

So you can give your best WITHOUT CHANGE

ആയുഷ് യു.ജി. രണ്ടാംറൗണ്ട് ഫലം പ്രസിദ്ധീകരിച്ചു

ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക്, ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് രണ്ടാം റൗണ്ട് ഫലം https://aaccc.gov.in/ -ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് പ്രൊവിഷണൽ അലോട്മെൻറ് ലെറ്റർ ഡൗൺലോഡുചെയ്തെടുക്കണം. തുടർന്ന് ഡിസംബർ 17-ന് വൈകീട്ട് അഞ്ചിനകം ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരായി പ്രവേശനം നേടണം. പ്രവേശനം നേടുന്ന സ്ഥാപനം, പ്രവേശന നടപടികൾ ഓൺലൈനായി പൂർത്തിയാക്കുന്നുവെന്നും താത്കാലിക പ്രവേശനക്കത്ത് എ.എ.സി.സി.സി. - യു.ജി. വെബ്സൈറ്റ് വഴി ഓൺലൈനായി രൂപപ്പെടുത്തുന്നുവെന്നും വിദ്യാർഥികൾ ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://aaccc.gov.in/


Send us your details to know more about your compliance needs.