So you can give your best WITHOUT CHANGE
ഐഇഎസ്, ഐഎസ്എസ് പരീക്ഷ: അപേക്ഷ 9 വരെ
യുപിഎസ്സി നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് (18 ഒഴിവ്), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (33) പരീക്ഷകൾക്കു മേയ് 9 വരെ അപേക്ഷിക്കാം. www.upsconline.nic.in. പരീക്ഷകൾ ജൂൺ 23 മുതൽ. യോഗ്യത : ഐഇഎസ്.ഇക്കണോമിക്സ് / അപ്ലൈഡ് ഇക്കണോമിക്സ് / ബിസിനസ് ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് പിജി. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ഐ.എസ്.എസ്. സാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നു പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ പിജി. പ്രായപരിധി 2023 ഓഗസ്റ്റ് ഒന്നിന് 21-30 ആയിരിക്കണം., വിമുക്തഭാടർ ഉൾപ്പെടെ അർഹരായവർക്ക് ഇളവുണ്ട്. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. അപേക്ഷാഫീസ് 200 രൂപ. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
Send us your details to know more about your compliance needs.