Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-06-2023)

So you can give your best WITHOUT CHANGE

ഗ്രാമീണ ബാങ്കുകളിൽ ഓഫീസർ: അവസാന തീയതി ഇന്ന് 

റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലെ നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന പരീക്ഷയ്ക്ക് ജൂൺ 28 വരെ അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ബിരുദധാരികൾക്കും സി.എ./ എം.ബി.എ. യോഗ്യതയുള്ളവർക്കുമാണ് അവസരം. എണ്ണായിരത്തിലേറെ ഒഴിവുകളാണുള്ളത്. കേരളത്തിലെ ഏക റീജണൽ റൂറൽ ബാങ്കായ കേരള ഗ്രാമീണ ബാങ്കിൽ 600 ഒഴിവുണ്ട്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക: https://www.ibps.in/

ഭാരത് ഡൈനാമിക്സിൽ അസിസ്റ്റന്റ് മാനേജർ

ഹൈദരാബാദിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിൽ അസിസ്റ്റന്റ് മാനേജർ (എക്സ്പ്ലോസീവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്. യോഗ്യത: കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കലിൽ ഫസ്റ്റ് ക്ലാസോടെ എൻജിനീയറിങ്/ ടെക്നോളജി ബിരുദം, രണ്ടുവർഷത്തെ പ്രവർത്തനപരിചയം. പ്രായം: 33 കവിയരുത്. അപേക്ഷാഫീസ്: 500 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ജൂലായ് 23. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. https://bdl-india.in/


Send us your details to know more about your compliance needs.