Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-10-2022)

So you can give your best WITHOUT CHANGE

അധ്യാപക ഒഴിവ് ഇന്റർവ്യൂ 20ന്

സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 20ന് നടത്തും.

55 ശതമാനം മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എംപിഇഎസ്, എംപിഎഡ്) നേടിയവർക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ഗെയിം ഇനങ്ങളിൽ ഓരോ ഒഴിവുകളാണുളളത്.

അത്ലറ്റിക്സ് ഐച്ഛിക വിഷയമായോ അല്ലെങ്കിൽ ഏതെങ്കിലും ഗെയിം ഇനങ്ങളിൽ ഐശ്ചിക വിഷയമായോ ബിരുദാനന്തര ബിരുദം (എംപിഇഎസ്, എംപിഎഡ്) നേടിയവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ എത്തണം.

KSID: 5 ഒഴിവ്

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ (KASE) 5 കരാർ ഒഴിവ്. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലാണ് (KSID) അവസരം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ .

യോഗ്യത, പ്രായപരിധി: അസോഷ്യേറ്റ് അസിസ്റ്റന്റ് ഫാക്കൽറ്റി (ഐടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ): കമ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദം/ പിജി ഡിപ്ലോമ (ഫിലിം ആൻഡ് വിഡിയോ/ഫൊട്ടോഗ്രഫി/ന്യൂ മീഡിയ ഡിസൈൻ/ഇന്ററാക്ഷൻ ഡിസൈൻ/എക്സ്പീരിയൻസ് ഡിസൈൻ സ്പെഷലൈസേഷനോടെ); 3-10 വർഷ പരിചയം; 54.
അസോഷ്യേറ്റ്/അസിസ്റ്റന്റ് ഫാക്കൽറ്റി (ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ): ടെക്സ്റ്റൈൽ അപ്പാരൽ ഡിസൈനിൽ ബിരുദം/പിജി/ഡിപ്ലോമ; 3-10 വർഷ പരിചയം; 54.
മെയിൽ വാർഡൻ: ബിരുദം, 2-3 വർഷ പരിചയം; 40. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.kcmd.in


Send us your details to know more about your compliance needs.