So you can give your best WITHOUT CHANGE
ഡൽഹിയിൽ 4214 ജൂനിയർ അസിസ്റ്റന്റ്/ ക്ലാർക്ക്/ ടീച്ചർ ഒഴിവുകൾ
ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് 4214 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. ജനുവരി 9 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം തസ്തികകൾ, യോഗ്യത, അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്: dsssb.delhi.gov.in
ബനാറസ് ഹിന്ദു സർവകലാശാലയിൽ 221 നഴ്സ് ഒഴിവുകൾ
ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബി.എച്ച്. യു.) നഴ്സ് ഉൾപ്പെടെയുള്ള അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. 258 ഒഴിവുണ്ട്. സർവകലാശാലയുടെ വകുപ്പുകളിലും കംപ്യൂട്ടർ സെന്ററുകളിലും ലൈബ്രറികളിലും അനുബന്ധ ആശുപത്രികളിലുമാണ് ഒഴിവ്. കൂടുതൽ തസ്തികകൾക്കും അപേക്ഷയ്ക്കും www.bhu.ac.in/rac/non-teaching സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി 22. തപാൽ വഴി അപേക്ഷക്കേണ്ട അവസാനതീയതി ജനുവരി 27.
Send us your details to know more about your compliance needs.