Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-01-2025)

So you can give your best WITHOUT CHANGE

ആർ.ബി.ഐയിൽ 11 ജൂനിയർ എൻജിനീയർ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ-7, ഇലക്ട്രിക്കൽ -4 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://rbi.org.in സന്ദർശിക്കുക. അവസാനതീയതി ജനുവരി 20.

റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം

സെക്കന്ദരാബാദ് ആസ്‌ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയിൽ കായികതാരങ്ങൾക്ക് 61 ഒഴിവ്, ഗ്രൂപ് സി, ഡി തസ്തികകളിലാണ് അവസരം. ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും: www.scr.indianrailways.gov.in 

സിബിഎസ്ഇയിൽ 212 ഒഴിവുകൾ

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലായി 212 ഒഴിവ്. ഈമാസം 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.cbse.nic.in ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.