Let us do the

Kerala Distance Education: UG/ PG/ Application can be submitted till 30 (22-09-2023)

So you can give your best WITHOUT CHANGE

കേരള വിദൂരവിദ്യാഭ്യാസം: യു.ജി/ പി.ജി/ അപേക്ഷ 30 വരെ നൽകാം

കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2023- 2024 അധ്യയ നവർഷത്തെ എട്ട് ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും. പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. അപേക്ഷയുടെ ശരിപകർപ്പും അസൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുപായി നേരിട്ടോ തപാൽമാർഗമോ ലഭിക്കണം. വിവരങ്ങൾക്ക്: www.ideku.net 


Send us your details to know more about your compliance needs.