So you can give your best WITHOUT CHANGE
കൃഷി അനുബന്ധ എൻട്രൻസ് ICAR-AIEEA ആദ്യഘട്ട വിജ്ഞാപനമായി
കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ, മാസ്റ്റർ പ്രോഗ്രാമുകളിൽ 2023ലെ പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് പരീക്ഷ (ICAR- AIEEA 2023) സംബന്ധിച്ച വിജ്ഞാപനമായി. മുഖ്യ അറിയിപ്പ് 2023 മാർച്ച് ആദ്യവാരം പ്രസിദ്ധപ്പെടുത്തും. ജൂൺ അവസാനവാരം വരെ അപേക്ഷിക്കാൻ സൗകര്യം ലഭിക്കും. ഓഗസ്റ്റ് രണ്ടാം പകുതിയിലായിരിക്കും പരീക്ഷ. യുജി, പിജി തലങ്ങളിൽ രണ്ടര മണിക്കൂർ വീതമുള്ള ഓരോ പേപ്പർ. കേരളത്തിലും വിവിധ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. യുജി അപേക്ഷാ ഫീ 750 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 375 രൂപ. പിജി പരീക്ഷയ്ക്ക് യഥാക്രമം 1100 / 550 രൂപ. വിശദ വിജ്ഞാപനം മാർച്ച് ആദ്യം വരുന്നതോടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://ntaexam.net/icar-aieea-2023/
Send us your details to know more about your compliance needs.