So you can give your best WITHOUT CHANGE
ബിഎസ്സി നഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു
കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻറെ കീഴിൽ തലശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കും കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ ബിപിടി, ബിഎസ്സി എംഎൽടി, ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി, ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി, എംപിടി എന്നീ കോഴ്സുകളിലേക്കും 2023-24 അധ്യയനവർഷത്തേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസും ഓൺലൈനായി അടയ്ക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ബിഎസ്സി നഴ്സിംഗ്-ജൂലൈ ആറ്, എംഎസ്സി നഴ്സിംഗ് ഓഗസ്റ്റ് മൂന്ന്, മറ്റു കോഴ്സുകൾ ജൂലൈ 15, അപേക്ഷാഫീസ് എംഎസ്സി, എംപിടി എന്നിവയ്ക്ക് 1200 രൂപയും മറ്റു കോഴ്സുകൾക്ക് 1000 രൂപയുമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം: 0490- 2351501, 2351535, 9447686720, 9249839755,9605656898, 9605980518. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://collegeofnursingthalassery.com/, https://cihsthalassery.com/
Send us your details to know more about your compliance needs.