So you can give your best WITHOUT CHANGE
സിമാറ്റ്: അപേക്ഷ ഏപ്രിൽ 18 വരെ നൽകാം
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന, കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്) 2024-ന് അപേക്ഷിക്കാം. എ.ഐ.സി. ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങൾ-യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ, കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ തുടങ്ങിയവയിലെ മാനേജ്മെന്റ് മാസ്റ്റേഴ്സ് തല പ്രോഗ്രാമിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല മാനേജ്മെന്റ് അഭിരുചിപരീക്ഷയാണ് സിമാറ്റ്. ഭാരതീയനായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ബാച്ചർ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും 2024-25 പ്രവേശനത്തിനുമുമ്പ് അവരുടെ യോഗ്യതാപരീക്ഷാഫലം പ്രഖ്യാപിക്കപ്പെടണമെന്നും അവർ യോഗ്യത നേടിയിരിക്കണമെന്നുമുള്ള വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം exams.nta.ac.in/CMAT/ ഏപ്രിൽ 18-ന് രാത്രി 9.50 വരെ അപേക്ഷിക്കാം. ഓൺലൈനായി തിരുത്താൻ 19 മുതൽ 21 വരെ അവസരം ഉണ്ടാകും.
Send us your details to know more about your compliance needs.