Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-07-2023)

So you can give your best WITHOUT CHANGE

ഫാക്ടിൽ അപ്രന്റിസ് ഒഴിവ്

എറണാകുളം ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) അപ്രന്റിസ് ഒഴിവുണ്ട്. ഒരു വർഷ പരിശീലനം. ജൂലൈ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, കാർപെന്റർ, മെക്കാനിക്-ഡീസൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്, പെയിന്റർ, സിഒപിഎ/ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്. യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട ഐടിഐ/ ഐടിസി ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി). പട്ടികവി ഭാഗക്കാർക്ക് 50% മാർക്ക് മതി. പ്രായം: 23 കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www.fact.co.in 

ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സിൽ ബ്രാഞ്ച് മനേജർ ആകാം.

ബ്രാഞ്ച് മാനേജർ ആകുവാൻ ബിരുദം, 3 വർഷ പരിചയം, വിരമിച്ച ബാങ്കർമാർ വിമുക്തഭടൻ; എന്നീ യോഗ്യതകൾ വേണം. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി ഇവിടെ തൊഴിൽ നേടാൻ ബിരുദം; ഓഡിറ്റർ: ബിരുദം, 3 വർഷ പരിചയം എന്നിവയാണ് യോഗ്യത. റെസ്യൂമെ മെയിൽ ചെയ്യുക. 86060 90711; hrd@chemmanurcredits.com 


Send us your details to know more about your compliance needs.