Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-02-2023)

So you can give your best WITHOUT CHANGE

ഇന്ത്യൻ ബാങ്കിൽ 220 ഓഫിസർ ഒഴിവ്

ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ അവസരം. 220 ഒഴിവ്. ഓൺലൈൻ അപേക്ഷ നാളെമുതൽ 28 വരെ. യോഗ്യത: ബിഇ / ബിടെക് (മെക്കാനിക്കൽ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / കെമിക്കൽ / ടെക്സ്റ്റൈൽ / പ്രൊഡക്ഷൻ / സിവിൽ). ക്രെഡിറ്റ് വിഭാഗത്തിൽ സീനിയർ മാനേജർ, ചീഫ് മാനേജർ തസ്തികകളിലായി 30, 25 വീതം ഒഴിവുണ്ട്. മാർക്കറ്റിങ്, ഡീലർ വിഭാഗങ്ങളിലെ മാനേജർ തസ്തികയിൽ 10 വീതം ഒഴിവിലേക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.indianbank.in/

റെയിൽ കോച്ച് ഫാക്ടറി ഒഴിവ്

കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ 550 അപ്രന്റിസ് ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 4 വരെ. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി). പ്രായം (31.03.2023ന്): 15-24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: മാനദണ്ഡ പ്രകാരം. ഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://rcf.indianrailways.gov.in/


Send us your details to know more about your compliance needs.