Let us do the

Airline and Airport Management Course (29-05-2023)

So you can give your best WITHOUT CHANGE

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് ജൂലായിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം.) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങൾ എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. https://srccc.in/download നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി. ഓഫീസിൽനിന്ന് ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33. അവസാന തീയതി ജൂൺ 30. വിവരങ്ങൾക്ക്: 0471 2570471, 9846033009. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://srccc.in/


Send us your details to know more about your compliance needs.