So you can give your best WITHOUT CHANGE
കാഷ്യു കോർപറേഷനിൽ 6 സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ
കൊല്ലത്തെ കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപറേഷനു കീഴിൽ 6 സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓരോ ഒഴിവു വീതമാണുള്ളത്. വിശദവിവരങ്ങൾക്ക്: http://cashewcorporation.com/careers/
എൻ.ഡി.എ & എൻ.എ 404 ഒഴിവുകൾ
ആർമി, നേവി, എയർഫോഴ്‌സ് പ്രവേശനത്തിനുള്ള നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ.) ആൻഡ് നേവൽ അക്കാദമി (എൻ.എ.) എക്സാമിനേഷൻ (II)-2024-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 404 ഒഴിവുണ്ട്. നാഷണൽ ഡിഫെൻസ് അക്കാദമിയിൽ 370 ഒഴിവും നേവൽ അക്കാദമിയിൽ (10+2 കേഡറ്റ് എൻട്രി സ്‌കീം) 34 ഒഴിവുമാണുള്ളത്. വനിതകൾക്കായി 27 ഒഴിവുണ്ട്. അപേക്ഷ https://upsconline.nic.in/ വഴി ജൂൺ നാലിന് വൈകീട്ട് ആറുവരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.upsc.gov.in
Send us your details to know more about your compliance needs.