So you can give your best WITHOUT CHANGE
കുസാറ്റിൽ ബിരുദ- ബിരുദാനന്തര പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ 2024-25 അധ്യയന വർഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കളമശ്ശേരി മുഖ്യ കാമ്പസ്, കൊച്ചി ലേക്സൈഡ്/ പുളിങ്കുന്ന് കാമ്പസ് എന്നീ കാമ്പസുകളിലായാണ് പ്രോഗ്രാമുകൾ നടത്തുന്നത്. ഇതിന് പുറമേ, സർവകലാശാല അംഗീകരിച്ച കേന്ദ്രങ്ങളിൽ പിഎച്ച്.ഡി. ഗവേഷണവുമുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. യു.ജി., പി.ജി. കോഴ്സുകൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി: ഫെബ്രുവരി 26. മേയ് ഒന്നുമുതൽ 12 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. യോഗ്യത, അപേക്ഷാരീതി തുടങ്ങി പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: admissions.cusat.ac.in
Send us your details to know more about your compliance needs.