Let us do the

Free BTech and Jobs through Navy-(22-08-2022)

So you can give your best WITHOUT CHANGE

സൗജന്യ ബിടെക്കും ജോലിയും നേവിയിലൂടെ

കണ്ണൂർ എഴിമല നാവിക അക്കാദമിയിൽ പഠിച്ച് സൗജന്യമായി ബിടെക് നേടി നേവൽ ഓഫിസറാകാം. 10+2 കെഡറ്റ് (ബിടെക്) എൻട്രി സ്കീമിലേക്ക് ഈ മാസം 28 വരെ ഓൺലൈൻ അപേക്ഷ നൽകാം. https://www.joinindiannavy.gov.in/. നിർദിഷ്ടരേഖകളെല്ലാം തയാറാക്കിവച്ചിട്ട് സൈറ്റിൽ കയറുക. ഒരാൾ ഒരപേക്ഷയേ സമർപ്പിക്കാവൂ.ആകെ 36 സീറ്റ്. അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിലെ ബിടെക് .
അവിവാഹിതരായ ആൺകുട്ടികളായിരിക്കണം. ജനനം 2003 ജൂലൈ രണ്ടിനു മുൻ പോ 2006 ജനുവരി ഒന്നു കഴിഞ്ഞോ ആയിക്കൂടാ.
മാത്‍സ്,ഫിസിക്സ്, കെമി സി എന്നിവയ്ക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു വേണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും. നല്ല കാഴ്ചശക്തിയും മികച്ച ആരോഗ്യവും നിർബന്ധം.പ്രാഥമിക സിലക്ഷൻ 2022ലെ ജെഇഇ മെയിൻ റാങ്ക് പരിഗണിച്ചാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരിയിൽ 4 വർഷത്തെ ട്രെയിനിങ് തുടങ്ങും. സ്ഥിരം കമ്മിഷനായാണു നിയമനം.


Send us your details to know more about your compliance needs.