Let us do the

4 Year B.Ed: Apply till 19th July(28-06-2023)

So you can give your best WITHOUT CHANGE

4 വർഷ ബി.എഡ്: ജൂലൈ 19 വരെ അപേക്ഷിക്കാം 

4 വർഷത്തെ സംയോജിത ബിഎഡ് പ്രോഗ്രാമിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ (എൻസിടിഇ) നേതൃത്വത്തിൽ ഒരുക്കുന്ന പുതിയ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) എൻടിഎ നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (എൻസിഇടി) അടിസ്ഥാനത്തിലാണു പ്രവേശനം. ഖരഗ്പൂർ, ഭുവനേശ്വർ ഐഐടികൾ, കോഴിക്കോട് എൻഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സർവകലാശാലകൾ എന്നിവിടങ്ങളിലെ ബിഎസ്സി-ബിഎഡ് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലേക്ക് ഇതിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം അനുസരിച്ചാണു 4 വർഷത്തെ ബിരുദ-ബിഎഡ് സംയോജിത പ്രോഗ്രാം ആരംഭിക്കുന്നത്. ജൂലൈ 19 രാത്രി 11.30 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ 178 നഗരങ്ങളിലായി പ്രവേശനപരീക്ഷ നടക്കും. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. മലയാളം ഉൾപ്പെടെയുള്ള 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://ncet.samarth.ac.in/


Send us your details to know more about your compliance needs.