Let us do the

LSS and USS Exam in March (17-02-2023)

So you can give your best WITHOUT CHANGE

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ: മാർച്ചിൽ

നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഈ അധ്യയന വർഷം തന്നെ നടത്തുമെന്നു പരീക്ഷാ ഭവൻ. വിജ്ഞാപനം ഉടനിറങ്ങും. മാർച്ചിൽ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. കോവിഡിനു മുൻപു വരെ ഫെബ്രുവരിയിലാണ് പരീക്ഷകൾ നടന്നിരുന്നത്. കഴിഞ്ഞ 2 വർഷവും ഇതു ജൂണിലായി. ഇത്തവണ വീണ്ടും പഴയ രീതിയിൽ നടത്താൻ പരീക്ഷാ കമ്മിഷണർ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ചോദ്യക്കടലാസ് തയാറാക്കുന്ന ജോലികൾ ആരംഭിച്ചതായും പരീക്ഷാ ഭവൻ സെക്രട്ടറി എസ്.സന്തോഷ് കുമാർ അറിയിച്ചു.


Send us your details to know more about your compliance needs.