Let us do the

Pachamalayam Course: Application can be submitted till 15 (13-06-2024)

So you can give your best WITHOUT CHANGE

പച്ചമലയാളം കോഴ്‌സ്:  അപേക്ഷ 15 വരെ നൽകാം 

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന  പച്ചമലയാളം കോഴ്സിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം. 17 വയസ്സു കഴിഞ്ഞവർക്ക് മലയാളം പഠിക്കാൻ കഴിയുന്ന ഒരുവർഷം ദൈർഘ്യമുള്ള കോഴ്‌സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ്‌ഡ് കോഴ്സ് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്ക്കരിച്ചതാണ് പുതിയ കോഴ്സ്. വിവരങ്ങൾക്ക്: 9526413455, 9947528616.


Send us your details to know more about your compliance needs.