So you can give your best WITHOUT CHANGE
ഗാർഡൻ റീച്ചിൽ 250 അപ്രന്റിസ് ഒഴിവുകൾ
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 250 ഒഴിവുണ്ട്. പത്താം ക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പി.ജി. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29. വിശദവിവരങ്ങൾക്ക്: https://grse.in/
സി-ഡാക്കിൽ 277 പ്രോജക്ട് അസിസ്റ്റന്റ്/എൻജിനീയർ ഒഴിവുകൾ
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. 277 ഒഴിവുണ്ട്. തിരുവനന്തപുരമുൾപ്പെടെ യുള്ള വിവിധ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി, പിഎച്ച്.ഡി യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്. വിശദവിവരങ്ങൾ https://www.cdac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഒക്ടോബർ 20.
Send us your details to know more about your compliance needs.