So you can give your best WITHOUT CHANGE
കരകൗശലമേഖലയിൽ ഒ.എൻ.ജി.സി. ഫെലോഷിപ്പ്, ഇന്റേൺഷിപ്പ്
വിവിധ സംസ്ഥാനങ്ങളിലെ കരകൗശലമേഖലയുടെ ഉന്നമനത്തിനായി ഇന്ത്യ @ 75-ന്റെ ഭാഗമായി ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒ.എൻ.ജി.സി.) ഫൗണ്ടേഷൻ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് ഫെലോഷിപ്പ്, ഇന്റേൺഷിപ്പ് അവസരങ്ങൾ.
ഇന്റേൺഷിപ്പ്
ഇന്റേൺഷിപ്പ് അവസരങ്ങൾ രണ്ടു സെഷനുകളിലായുണ്ട്. മൂന്നുമാസം ദൈർഘ്യം. കോമ്പൻസേഷൻ 10,000 രൂപ. ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിങ്, ഡിസൈൻ ആൻഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ്, പാക്കേജിങ് സ്കൂൾസ്, ഈവന്റ് ഓർഗനൈസേഴ്‌സ് എന്നീ മേഖലകളിലാണ് ഇന്റേൺമാരെ തേടുന്നത്. ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഡിസൈൻ, ഫാഷൻ ടെക്‌നോളജി, പാക്കേജിങ് ടെക്‌നോളജി, ബിസിനസ്, കമ്യൂണിക്കേഷൻസ്, മാർക്കറ്റിങ്, പബ്ലിക് റിലേഷൻസ് തുടങ്ങിയ മേഖലകളിലെ മാസ്റ്റേഴ്‌സ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ വിദ്യാഭ്യാസയോഗ്യത https://ongcscholar.org/#/fellowshipScheme -ൽ ലഭിക്കും.ഇതേ ലിങ്ക് വഴി അപേക്ഷ നൽകാം. ഫെലോഷിപ്പിനോ ഇന്റേൺഷിപ്പിനോ ഏതെങ്കിലും ഒന്നിനേ അപേക്ഷിക്കാൻ കഴിയൂ.
അവസാന തീയതി മേയ് 10
Send us your details to know more about your compliance needs.