Let us do the

Job Notification -[31-03-2022]

So you can give your best WITHOUT CHANGE

പത്താംക്ലാസ് യോഗ്യതയുള്ളവര്ക്ക് കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്, ഹവൽദാർ തസ്‌തികകളിൽ ഒഴിവ് .

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ 30വരെ.
വിവരങ്ങൾക്ക് : https://ssc.nic.in

ഹവൽദാർ (CBIC, CBN) തസ്തികയിൽ 3603 ഒഴിവുകളുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ പതിനായിരത്തിലധികം ഒഴിവു പ്രതീക്ഷിക്കുന്നു. എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണ് മൾട്ടി ടാസ്കിങ് സ്റ്റാഫിന്റേത്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.
യോഗ്യത: പത്താം ക്ലാസ് ജയം. പ്രായം: 18–27. എസ്‌സി/എസ്ടി 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.


Send us your details to know more about your compliance needs.