So you can give your best WITHOUT CHANGE
ILBS: 132 ഒഴിവുകൾ
ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അധ്യാപക, അനധ്യാപക തസ്‌തികകളിലായി 132 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ilbs.in
IIT അലഹാബാദ്: 147 ഒഴിവുകൾ
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലഹാബാദിൽ പ്രഫസർ, അസോഷ്യേറ്റ്/ അസിസ്‌റ്റൻ്റ് പ്രഫസർ തസ്‌തികകളിൽ അവസരം. 147 ഒഴിവ്. റഗുലർ/ കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.iiita.ac.in
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ ഒഴിവുകൾ
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർമാരുടെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻ - 9, വനിത-1 എന്നിങ്ങനെയാണ് ഒഴിവ്. കേന്ദ്ര സായുധസേനകളിൽ കമ്മിഷൻഡ് ഓഫീസർമാരായിരുന്നവർക്കാണ് അവസരം. വിശദവിവരങ്ങൾ www.jointerritorialarmy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 27.
Send us your details to know more about your compliance needs.