Let us do the

Indira Gandhi Rashtriya Uran Academy (IGRUA)-Notification[17-05-2022]

So you can give your best WITHOUT CHANGE

പൈലറ്റാവാൻ, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ.ജി.ആർ.യു.എ.)

യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ,ലൈസൻസാണ് , കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്. സി.പി.എൽ.കോഴ്‌സിന് ചേരാൻ സയൻസ് സ്ട്രീമിലെ പ്ലസ്ടു വിദ്യാർഥികൾക്കാണ് , അവസരം.കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലെ ഉത്തർപ്രദേശിലെ അമേഠിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ.ജി.ആർ.യു.എ.) യിലാണ് പഠനം. കുറഞ്ഞത് 24 മാസം ദൈർഘ്യമുള്ളതാണ് സി.പി.എൽ. പ്രോഗ്രാം.മൂന്നുവർഷത്തെ ബി.എസ്‌സി. (ഏവിയേഷൻ) കോഴ്‌സും താൽപ്പര്യമുള്ളവർക്ക്, ഇതോടൊപ്പം പഠിക്കാനും അവസരമുണ്ട്.മേയ് 18 വരെയാണ് , അപേക്ഷ നൽകാനവസരം .

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷാർഥി 10+2/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50ഉം മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ ജയിച്ച്, ഓരോന്നിനും 50ഉം ശതമാനം മാർക്ക് പ്ലസ്ടുതലത്തിൽ നേടണം. എന്നാൽ പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക-സാമ്പത്തിക പിന്നാക്കവിഭാഗക്കാർക്കും 45 ശതമാനം മാർക്കു മതി. ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാഫീസ്

12,000 രൂപയാണ് , അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴ്‌സ് ഫീസ് 45 ലക്ഷം രൂപയാണ്.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും: www.igrua.gov.in


Send us your details to know more about your compliance needs.