Let us do the

What can we Learn After Ten? (01-06-2023)

So you can give your best WITHOUT CHANGE

പത്തിനുശേഷം ഇനി എന്തൊക്കെ പഠിക്കാം

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

ഒരുവർഷം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധകേന്ദ്രങ്ങളിലായി ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ (അതിഥികളുടെ സ്വീകരണമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ), ഫുഡ് ആൻഡ് ബിവറേജ് സർവീസ് (ആഹാരം, പാനീയങ്ങൾ എന്നിവയുടെ വിളമ്പൽ), ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ (അതിഥികളുടെ താമസകാലത്തെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനം), ഫുഡ് പ്രൊഡക്ഷൻ (ആഹാരമുണ്ടാക്കുന്നതിന്റെ ശാസ്ത്രം), ബേക്കറി ആൻഡ് കൺഫക്ഷണറി (കേക്ക്, ബ്രെഡ്, പേസ്റ്ററി തുടങ്ങിയവ തയ്യാറാക്കൽ), കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (ഭക്ഷണപദാർഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പഠനം) എന്നീ കോഴ്സുകൾ നടത്തുന്നു. ഇതിൽ ഒമ്പതുമാസം ക്ലാസും മൂന്നുമാസം ഇൻഡസ്ട്രിയൽ എക്സ്പോഷർ ട്രെയിനിങ്ങും ആയിരിക്കും. വിവരങ്ങൾക്ക്: https://fcikerala.org/

സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി.ആപ്റ്റ്)

കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ. പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് -ഒരുവർഷം; സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡി.ടി.പി. ഓപ്പറേഷൻസ്. ആറു മാസം. വിവരങ്ങൾക്ക്: https://captkerala.com/

വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ ട്രേഡ് കോഴ്സുകൾ

രണ്ടുവർഷം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്), കൊച്ചി. വിവരങ്ങൾക്ക്: https://cifnet.gov.in/

സംസ്ഥാന സഹകരണ യൂണിയൻ

ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.). 10 മാസം. സഹകരണ ഡിപ്പാർട്ട്മെൻറിലെയും സഹകരണ സ്ഥാപനങ്ങളിലെയും ചില തസ്തികകളിലെ നിയമനങ്ങൾക്ക് ഒരു അവശ്യയോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: https://scu.kerala.gov.in/

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി,തിരുവനന്തപുരം

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്. ആറുമാസം. ലൈബ്രറി സയൻസിന്റെ അടിസ്ഥാന വിവരങ്ങൾ, നിയമങ്ങൾ, ലൈബ്രറിയുടെ ഘടന, പ്രവർത്തനങ്ങൾ, സേവനങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള അവബോധം പഠിതാക്കളിൽ സൃഷ്ടിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. വിവരങ്ങൾക്ക്: https://statelibrary.kerala.gov.in/

ഡയറക്ടറേറ്റ് ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്

ചെയിൻ സർവേ കോഴ്സ്. മൂന്നുമാസം. ഭൂമി അളക്കുന്നതും വസ്തുവിന്റെ സ്കെച്ച് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം. അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവ ഉപയോഗിക്കുന്ന രീതികളും പരിചയപ്പെടുത്തുന്ന കോഴ്സ്. വിവരങ്ങൾക്ക്: https://dslr.kerala.gov.in/

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്

കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (എസ്.ബി.ടി.ഇ.) അഫിലിയേഷനോടെ നടത്തുന്ന രണ്ടുവർഷത്തെ പ്രോഗ്രാമാണ് ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി. ടി.) പ്രോഗ്രാം. വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവയുടെ ശാസ്ത്രീയപഠനം, പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടറധിഷ്ഠിത ഫാഷൻ ഡിസൈനിങ് എന്നീ മേഖലകളിലെ പഠനങ്ങൾക്ക് പ്രോഗ്രാമിൽ പ്രാധാന്യം നൽകുന്നു. കാലാകാലങ്ങളിൽ ഈ മേഖലകളിലുണ്ടാകുന്ന പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും തനതുരീതിയിൽ വികസിപ്പിക്കാനും പുനരാവിഷ്ക്കരിക്കാനും പ്രോഗ്രാം ഉപകരിക്കും. ആറുമാസത്തെ പ്രായോഗിക പരിശീലനം, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണിയും വർധിപ്പിക്കുന്നതിനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽ പരിശീലനം എന്നിവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. വിവരങ്ങൾക്ക്: https://polyadmission.org/gifd/

അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ (എ.ടി.ഡി.സി.)

ടെക്സ്റ്റൈൽമേഖലയിലെ കോഴ്സുകൾ നടത്തുന്നു. പാറ്റേൺ മേക്കിങ് ആൻഡ് കാഡ്, ഗാർമെന്റ് കൺസ്ട്രക്ഷൻ ടെക്നിക്സ്, ഗാർമെൻറ് ടെസ്റ്റിങ് ആൻഡ് ക്യു.സി., മെഷീൻ മെയിൻറനൻസ് മെക്കാനിക് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾ അവയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ എ.ടി.ഡി.സി. കേന്ദ്രങ്ങൾ. വിവരങ്ങൾക്ക്: https://atdcindia.co.in/

ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.)

എസ്.സി.വി.ടി./ എൻ.സി.വി.ടി. അഫിലിയേഷനുള്ള ട്രേഡ് കോഴ്സുകൾ (ഒന്ന്/ രണ്ട് വർഷം). വിവരങ്ങൾക്ക് https://det.kerala.gov.in/

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി)

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/


Send us your details to know more about your compliance needs.