Let us do the

Research in Nano Science Institute[24-03-2022]

So you can give your best WITHOUT CHANGE

നാനോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം; പ്രവേശനത്തിന് അപേക്ഷിക്കാം

മൊഹാലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗവേഷണപ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷകര്‍ക്ക് ബേസിക്/അപ്ലൈഡ് സയന്‍സസ്, എന്‍ജിനിയറിങ് അനുബന്ധ മേഖലയില്‍ എം.എസ്സി, എം.ടെക്, എം.ഫാം എന്നിവയിലൊന്നു വേണം. അന്തിമ സെമസ്റ്റര്‍/വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ്, സി.എസ്.ഐ.ആര്‍./യു.ജി.സി. നെറ്റ്, ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്), ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്. (ടി.ഐ.എഫ്.ആര്‍./എന്‍.സി.ബി.എസ്.), ഐ.സി.എം. ആര്‍. - ജെ.ആര്‍.എഫ്./ഡി.ബി.ടി. ജെ.ആര്‍.എഫ്., ഡി.എസ്.ടി.- ഇന്‍സ്പയര്‍, ജിപാറ്റ് എന്നിവയിലൊന്നില്‍ യോഗ്യത നേടണം.വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ https://inst.ac.in/careers/42 ല്‍ ലഭ്യമാണ്. വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ഓണ്‍ലൈന്‍ ആയി സിനോപ്‌സിസ് നല്‍കണം.പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം നേരിട്ടോ രജിസ്‌ട്രേഡ് സ്പീഡ് പോസ്റ്റ്/കുറിയര്‍ വഴിയോ മാര്‍ച്ച് 31-നകം സ്ഥാപനത്തില്‍ ലഭിക്കണം.

 


Send us your details to know more about your compliance needs.