So you can give your best WITHOUT CHANGE
ബി.വി.എസ്സി. ആൻഡ് എ.എച്ച്.: അഖിലേന്ത്യാ ക്വാട്ട സീറ്റിലേക്കുള്ള ആദ്യ അലോട്മെൻറ് പ്രസിദ്ധീകരിച്ചു
വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ, അംഗീകൃത സർക്കാർ/സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്സി. ആൻഡ് എ.എച്ച്. കോഴ്‌സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റിലേക്കുള്ള അലോട്മെന്റിന്റെ ആദ്യ റൗണ്ട് ഫലം https://vci.admissions.nic.in/ -ൽ പ്രസിദ്ധപ്പെടുത്തി. 716 പേർക്കാണ് അലോട്മെന്റ്. ദേശീയതലത്തിൽ സർക്കാർ വെറ്ററിനറി കോളേജുകളിൽ നീറ്റ് റാങ്ക് 74,118 വരെ ഉള്ളവർക്ക് ഓപ്പൺ വിഭാഗത്തിൽ സീറ്റ് ലഭിച്ചു. സ്വകാര്യ കോളേജുകളിൽ അവസാന ഓപ്പൺ അലോട്മെന്റ് റാങ്ക് 93,727 ആണ്. കേരളത്തിൽ പൂക്കോട് വെറ്ററിനറി കോളേജിൽ 68,717 വരെയും തൃശ്ശൂർ (മണ്ണുത്തി) വെറ്ററിനറി കോളേജിൽ 69,367 വരെയും റാങ്കുള്ളവർക്ക് ഓപ്പൺ വിഭാഗത്തിൽ സീറ്റ് കിട്ടി.
Send us your details to know more about your compliance needs.