So you can give your best WITHOUT CHANGE
മുംബൈ ഐ.ഐ.ടിയിൽ 30 എൻജിനീയർ/അസിസ്റ്റന്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിൽ എൻജിനീയർ, അസിസ്റ്റന്റ് തസ്തികകളിലെ 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് https://www.iitb.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ജൂൺ 9
അറ്റോമിക് എനർജി എജുക്കേഷൻ സൊസൈറ്റി-205 അധ്യാപകർ
ആണവോർജ വകുപ്പിനുകീഴിൽ മുംബൈയിലുള്ള സ്വയംഭരണ സ്ഥാപനമായ അറ്റോമിക് എനർജി എജുക്കേഷൻ സൊസൈറ്റിയിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
യോഗ്യത, പ്രായം, അപേക്ഷാഫീസ് തുടങ്ങിയ വിശദവിവരങ്ങൾ https://aees.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 12.
സിമന്റ് കോർപ്പറേഷനിൽ 44 എൻജിനീയർ/ഓഫീസർ
ന്യൂഡൽഹിയിലുള്ള കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ 44 എൻജി നീയർ/ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തെ പ്രവർത്തനപരിചയമുള്ളവരായിരിക്കണം അപേക്ഷകർ. കരാർ നിയമനമാണ്.
പ്രായം: 35 വയസ്സാണ് പ്രായപരിധി. അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. . വിശദവിവരങ്ങൾ https://www.cciltd.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓർഡിനറി തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ്31
ഭാരത് ഇലക്ട്രോണിക്സിൽ 55 എൻജിനീയർ
ട്രെയിനി എൻജിനീയർ തസ്തികയിൽ 38 ഒഴിവ്
നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ മാർക്ക് അവസരം. പഞ്ച്കുളാ യൂണിറ്റിലെ ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലെ 55 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്.
വിശദവിവരങ്ങൾ http://www.belindia.in/ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: ജൂൺ 1
ധനകാര്യമന്ത്രാലയത്തിൽ 10 യങ് പ്രൊഫഷണൽ
കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലെ ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിൽ 10 യങ് പ്രൊഫഷണൽ ഒഴിവ്. 2023 ലെ ജി-20 പ്രസിഡൻസിയുമായി ബന്ധപ്പെട്ടാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം.യോഗ്യത: ഇക്കണോമിക്സ്/ഫിനാൻസ്/മാനേജ്മെന്റ് ബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്.വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4
ഭൗമശാസ്ത്ര മന്ത്രാലയത്തിൽ 19 റിസർച്ച് ഫെലോ ഒഴിവ്
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 19 റിസർച്ച് ഫെലോ ഒഴിവ്. കേരളത്തിൽ തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലും കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സ് ആൻഡ് ഇക്കോളജിയിലും അവസരമുണ്ട്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത: ഭൗമശാസ്ത്രം, ഭൗതികശാസ്ത്രം, മറൈൻ, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലെ ബിരുദാനന്തരബിരുദം. നെറ്റ് ഗേറ്റ് എൽ.എസ്. നേടിയിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 28 വയസ്സ്. വിശദവിവരങ്ങൾക്കുംഅപേക്ഷിക്കാനുമായി https://www.tropmet.res.in/ എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 27.
നാനോ സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ
എം.ജി. സർവകലാശാല ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (ഐ.ഐ.യു.സി.എൻ.എൻ. യിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും പിഎച്ച്.ഡി.യും പീസോ ഇലക്ട്രിക്ക് കോമ്പസൈറ്റ്സ്, മാഗ്നറ്റോഇലക്ട്രിക് മൾട്ടി ഫെ റോയിക് കോമ്പസൈറ്റ്സ് എന്നിവയിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 30 വൈകീട്ട് അഞ്ചുവരെ.
വിവരങ്ങൾക്ക്: http://www.mgu.ac.in/
Send us your details to know more about your compliance needs.