Let us do the

M.Phil/M.Sc in Government Medical College -Apply now (08-08-2023)

So you can give your best WITHOUT CHANGE

ചണ്ഡീഗഢ് ഗവ. മെഡിക്കൽ കോളേജിൽ എം.ഫിൽ/എം.എസ്സി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ചണ്ഡീഗഢ് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, സൈക്യാട്രി ഡിപാർട്ട്മെൻറ് രണ്ടുവർഷം ദൈർഘ്യമുള്ള, വിവിധ എം. ഫിൽ, എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നിവയിൽ എം.ഫിൽ; മെന്റൽ ഹെൽത്ത് (സൈക്യാട്രിക്) നഴ്സിങ് എം.എസ്സി. എന്നീ പ്രോഗ്രാമിലേക്കാണ് പ്രവേശനം. പ്രവേശനപരീക്ഷയുണ്ടാകും. പ്രവേശനപരീക്ഷ, സിലബസ്, അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.gmch.gov.in -ലെ പ്രോസ്പെക്ടസ് കാണുക. അവസാനതീയതി: ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചുവരെ..


Send us your details to know more about your compliance needs.