So you can give your best WITHOUT CHANGE
എസ്എസ്സി: ജൂൺ 8ന് അകം അപേക്ഷിക്കണം
കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവു പ്രതീക്ഷിക്കുന്നത്. പ്ലസ് ടുക്കാർക്കാണ് അവസരം. ജൂൺ 8ന് അകം അപേക്ഷിക്കണം. പ്രായം: 2023 ഓഗസ്റ്റ് ഒന്നിനു 18-27 (ജനനം 1996 ഓഗസ്റ്റ് രണ്ട്- 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്ഞാപനത്തിലുണ്ട്. യോഗ്യത: 12-ാം ക്ലാസ് ജയം (2023 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കും). വെബ്സൈറ്റിലൂടെ രണ്ടു ഘട്ടമായി അപേക്ഷിക്കണം. ആദ്യഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‍വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ssc.nic.in/
ആർബിഐ: 291 ഒഴിവുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവ്. ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, ശബളം, യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.rbi.org.in/
Send us your details to know more about your compliance needs.