Let us do the

AYUSH PG Entrance: Application till August 18-(29-07-2022)

So you can give your best WITHOUT CHANGE

ആയുഷ് പിജി എൻട്രൻസ്: അപേക്ഷ ഓഗസ്റ്റ് 18 വരെ

എല്ലാ ആയുഷ്ശാഖകളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഏക പരീക്ഷ

ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി) എംഡി, എം എസ്, പിജി ഡിപ്ലോമ കോഴ്സുക ളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പരീക്ഷയായ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാറ്റ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മേഖലയിലെ എല്ലാ കോളജുകളും സ്ഥാപനങ്ങളും സർവകലാശാലകളും കൽപിത സർവകലാശാലകളും ഇതിൽപ്പെടും.

അപേക്ഷ. ഓഗസ്റ്റ് 18 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 19 രാത്രി 11.50 വരെ 2700 രൂപ അപേക്ഷാഫീസ് അടയ്ക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപ എന്നിങ്ങനെയാണു ഫീസ്.ഓഗസ്റ്റ് 22 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷയിലെ ചില ഫീൽഡുകളിൽ തിരുത്തു വരുത്താം. ഒന്നിലേറെ അപേക്ഷ ഒരാൾ അയയ്ക്കരുത്. അപേക്ഷാരീതി ഇൻഫർമേഷൻ ബ്രോഷറിൽ വിശദമായുണ്ട്.വെബ്:https://aiapget.nta.nic.in/ & https://nta.ac.in/. ഹെൽപ്പ്  ലൈൻ : 011 40759000


Send us your details to know more about your compliance needs.