Let us do the

Application for Teacher Training of Kerala Federation of the Blind has started (16-05-2024)

So you can give your best WITHOUT CHANGE

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ അധ്യാപകപരിശീലനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

ശ്രീകൃഷ്ണപുരം (പാലക്കാട്) കോട്ടപ്പുറത്ത് പ്രവർത്തിക്കുന്ന കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിൻ്റെ അധ്യാപക പരിശീലനകേന്ദ്രത്തിൽ 2024-25 വർഷത്തെ അധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ, പ്രത്യേകിച്ച് കാഴ്ചപരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഏക അംഗീകൃത അധ്യാപക പരിശീലനകേന്ദ്രമാണ് ഇത്. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം, പരിശീലനകേന്ദ്രത്തിൽനിന്ന് നേരിട്ടോ തപാൽ മുഖേനയോ ലഭിക്കും. പ്ലസ്‌ടു മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകർ 50 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. എസ്.സി./ എസ്.ടി./ഭിന്നശേഷിക്കാർ മുതലായവർക്ക് നിയമാനുസൃതമായ മാർക്കിളവ് ലഭിക്കും. വിലാസം: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക പരിശീലനകേന്ദ്രം, കരിമ്പുഴ പോസ്റ്റ്, ശ്രീകൃഷ്ണപുരം, പാലക്കാട്-679 513. ഫോൺ: 0466-2366165, 9400630588, 9947727131.


Send us your details to know more about your compliance needs.