So you can give your best WITHOUT CHANGE
57 തസ്തികകളിൽ പി എസ് സി വിജ്ഞാപനം
കേരള പബ്ളിക് സർവീസ് കമ്മീഷൻ 57 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31.08.2022 രാത്രി 12 വരെ. വെബ്സൈറ്റ് https://www.keralapsc.gov.in/
ഐബിപിഎസ് വിജ്ഞാപനം: പിഒ, മാനേജ്മെന്റ് ട്രെയിനി
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, മാനേജമെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അ പേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ പ്രിലിമിനറി പരീക്ഷയാണ് നടത്തുന്നത്. 11 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞടുപ്പ് നടത്താൻ അവസരമുണ്ട്. ബാങ്കുകളിൽ ആകെ 6,432 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 22. ഒക്ടോബർ മാസത്തിൽ പ്രിലിമിനറി പരീക്ഷ നടത്തും.
https://www.ibps.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ 3 സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്പ്ലോഡ് ചെയ്യാൻ അപേക്ഷകന്റെ ഒപ്പും പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും സ്കാൻ ചെയ്തു സൂക്ഷിക്കണം.
Send us your details to know more about your compliance needs.