Let us do the

Apply for Young Kerala Internship Program-(06-08-2022)

So you can give your best WITHOUT CHANGE

യങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം അപേക്ഷ ഇന്നുകൂടി

കേരളസർക്കാർ നടപ്പാക്കുന്ന മുൻഗണനാ പ്രോജക്ടുകളിലും ജില്ലാഭരണകൂടം നടപ്പാക്കുന്ന മറ്റു പദ്ധതികളിലും പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരം. കളക്ടർമാർ, ഡെവലപ്മെൻ കമ്മിഷണർമാർ എന്നിവരും ടെ സഹകരണത്തോടെയാണ് എട്ടുമാസം (2028 മാർച്ച് വരെ)നീളുന്ന യങ് കേരള ഇന്റേൺഷിപ്പ് കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി നടപ്പാക്കുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഗവർണൻസ്, ലീഡർഷിപ്പ് ആൻഡ് മാനേ ജ്മെൻറ് എന്നിവയിലെ ഒരുമാസം നീളുന്ന സഹവാസ സർട്ടിഫിക്കറ്റ് കോഴ്സും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (ഐ.എം. ജി.) ഓഗസ്റ്റ് 22 മുതൽ നടത്തും.ജില്ലയിൽനിന്ന് ഒരാളെവീതം 14 പേരെ ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കും.മാസം 20,000 രൂപ സ്റ്റൈപ്പൻ ഡ് ലഭിക്കും. ബിരുദമാണ് യോഗ്യത. പ്രായം 21-32. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, ഇൻറർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ http://www.reg.kyla.kerala.gov.in/ വഴി ഓഗസ്റ്റ് ആറിന് വൈകീട്ട് ആറുവരെ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.


Send us your details to know more about your compliance needs.