So you can give your best WITHOUT CHANGE
എം.ബി.എ. കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഗ്വാളിയറിലെ അടൽ ബിഹാരി വാജ്പേയ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.) എം.ബി.എ. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/തത്തുല്യ യോഗ്യത 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. യോടെ നേടിയവർക്ക് അപേക്ഷിക്കാം. ബിരുദത്തിന് മാത്തമാറ്റിക് / സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. സാധുവായ കാറ്റ് കോർ വേണം. അപേക്ഷാ ഫോറം വെബ്സൈറ്റിലെ എം.ബി.എ. അഡ്മിഷൻ നോട്ടിഫിക്കേഷൻ ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 1000 രൂപ. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 500 രൂപ. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം, 'ഹെഡ് ഓഫ് ദി ഡിപ്പാർട്ടുമൻറ്, ഡിപ്പാർട്ടുമൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്, എ.ബി.വി. - ഐ.ഐ .ഐ.ടി.എം. ഗ്വാളിയർ, മധ്യപ്രദേശ്-474015' എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ മാർച്ച് മൂന്നിനകം ലഭിക്കണം. ഫീസ് അടയ്ക്കേണ്ട അവസാന തീയതി 2023 ഏപ്രിൽ 14. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://www.iiitm.ac.in/
Send us your details to know more about your compliance needs.