So you can give your best WITHOUT CHANGE
ILBS: ജൂലൈ 29 വരെ അപേക്ഷിക്കാം
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ 144 കരാർ നിയമനം, ജൂലൈ 29 വരെ അപേക്ഷിക്കാം. തസ്തികകൾ: സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, റസിഡന്റ് മെഡിക്കൽ ഓഫിസർ, അസിസ്റ്റന്റ് മാനേജർ നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ്, പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, കൺസൽറ്റന്റ്, ഡപ്യൂട്ടി ഹൈഡ് ഓപ്പറേഷൻസ്, റീഡർ, ലക്ചർ, ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ, സീനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടി വ്, ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.ilbs.in/
കേന്ദ്ര സർവീസിൽ 71 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 71 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള തസ്തികകൾ: സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റിൽ ഡപ്യൂട്ടി ആർക്കിടെക്ട് (53 ഒഴിവ്), ഡയറക്ടറേറ്റ് ഓഫ് ഫൊറൻസിക് സയൻസ് സർവീസസിൽ സയന്റിസ്റ്റ് (7), അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (3), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ ലീഗൽ ഓഫിസർ (2), ജൂനിയർ സയന്റിഫിക് ഓഫിസർ (2), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റിയിൽ അസിസ്റ്റന്റ് ഡയറക്ടർ (2), നാഷനൽ ടെസ്റ്റ് ഹൗസിൽ സയന്റിഫിക് ഓഫിസർ (1), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഡയറക്ടർ ജനറൽ (1). യോഗ്യത ഉൾപ്പെടെ വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.upsconline.nic.in/
Send us your details to know more about your compliance needs.