Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-03-2023)

So you can give your best WITHOUT CHANGE

പവർഗ്രിഡിൽ- 138 എൻജിനിയർ ട്രെയിനി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 138 എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവുണ്ട്. 2023-ലെ ഗേറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് നിയമനം. ഒഴിവുകൾ: ഇലക്ട്രിക്കൽ - 83, സിവിൽ - 20, ഇലക്ട്രോണിക്സ് - 20, കംപ്യൂ ട്ടർ സയൻസ് -15, എ.ഒ.ടി. (എച്ച്.ആർ.) - 30, എം.ടി. (എച്ച്.ആർ.) 5. വിശദവിവരങ്ങൾ www.powergrid.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്. ടി. ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്.

IIM: 31 അനധ്യാപകർ ഒഴിവ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റായ്പുരിൽ അനധ്യാപക തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവുണ്ട്. മൂന്ന് വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 5. വെബ്സൈറ്റ്: www.iimraipur.ac.in


Send us your details to know more about your compliance needs.