So you can give your best WITHOUT CHANGE
ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ്: മാർച്ച് 10 വരെ
കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് ആർട്സ് & സയൻസ് / ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഈ വർഷം എയ്ഡഡ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടി. സയൻസ് സോഷ്യൽ സയൻസ് / ഹ്യൂമാനിറ്റീസ് / ബിസിനസ് സ്റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ഒന്നാം വർഷ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ 2022- 23 വർഷത്തെ സ്കോളർഷിപ്പിനു മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകൾക്കും സ്വാശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർ അപേക്ഷിക്കേണ്ട. പഠനത്തിൽ തൃപ്തികരമായ പുരോഗതി നിലനിർത്തുന്നവർക്ക് 3 വർഷത്തെ ബാച്‌ലർ ബിരുദപഠനത്തിനും, തുടർന്ന് 2 വർഷത്തെ പിജി ബിരുദ പഠനത്തിനും സഹായം ലഭിക്കും. വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ് തുക നേരിട്ടു അടയ്ക്കും. സംശയനിവാരണത്തിന് ഫോൺ: 0471-2301297; ഇമെയിൽ: hecscholarship@gmail.com. https://www.kshec.kerala.gov.in/ എന്ന സൈറ്റിലെ Activities Ongoing - Scholarship ലിങ്കുകൾവഴി പോയാൽ പൂർണവിവരങ്ങൾ ലഭിക്കും. https://scholarship.kshec.kerala.gov.in/ എന്ന സൈറ്റിലെ Apply Scholarship - New Registration ലിങ്കുകൾ വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
Send us your details to know more about your compliance needs.