So you can give your best WITHOUT CHANGE
CLAT: നവംബർ 13 വരെ - അപേക്ഷിക്കാം
ഉയർന്ന നിലവാരമുള്ള ദേശീയ നിയമസർവകലാശാലകളിലെ യുജി പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ ക്ലാറ്റിന് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൊച്ചി നുവാൽസും ബെംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാ ബാദ് നിയമ സർവകലാശാലകളും ഇക്കൂട്ടത്തിൽ പെടും. ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി (ഓണേഴ്സ്), ബിബിഎ എൽഎൽബി (ഓണേഴ്സ്), ബിഎസ്സി എൽഎൽബി (ഓണേഴ്സ്) എന്നിവയ്ക്ക് അവസരമുണ്ട്. എല്ലാ സ്ഥാപനങ്ങളിലുമുള്ളത് ബിഎ എൽഎൽബി (ഓണേഴ്സ്) മാത്രം. 50% മാർക്കോടെ എൽഎൽബി ജയിച്ചവർക്ക് ഒരു വർഷ എൽഎൽഎം പ്രവേശനത്തിന് ഇപ്പോൾ ഇതേ സൈറ്റിലൂടെ അപേക്ഷിക്കാം.
യോഗ്യത: 45% മാർക്കോടെ 12 ജയിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു വേണ്ടത് 40% മാർക്ക്. ഐച്ഛികവിഷയങ്ങൾ ഏതായാലും മതി. ഉയർന്ന പ്രായപരിധിയില്ല. https://consortiumofnlus.ac.in/
Send us your details to know more about your compliance needs.