So you can give your best WITHOUT CHANGE
CRPF: 40 സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഒഴിവ്
കേന്ദ്ര സായുധ സേനയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.ആർ.പി.എഫിനുകീഴിൽ രാജ്യത്ത് വിവിധയിടങ്ങളിലായുള്ള ആശുപത്രികളിലായിരിക്കും നിയമനം. യോഗ്യത: ബന്ധപ്പെട്ട സ്പെഷ്യാലിറ്റി വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. പി.ജി. ബിരുദത്തിനുശേഷം ഒന്നര വർഷം/ ഡിപ്ലോമയ്ക്കുശേഷം രണ്ടരവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 2023 ജനുവരി 23-ന് 67 വയസ്സ് കവിയരുത്. ശമ്പളം: 85,000 രൂപ. ഒഴിവുള്ള ആശുപത്രികളിൽ ജനുവരി 23-ന് നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. മൂന്നുവർഷത്തേക്കുള്ള കരാർ നിയമനം പിന്നീട് രണ്ടുവർഷത്തേക്കുകൂടി (പരമാവധി 70 വയസ്സുവരെ) നീട്ടിനൽകിയേക്കാം. വിശദവിവരങ്ങളും ഒഴിവുള്ള സ്പെഷ്യാലിറ്റി വിഭാഗങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ് https://crpf.gov.in/recruitment.htm
NIT: 100 അധ്യാപക നിയമനം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വറംഗലിൽ അധ്യാപക തസ്തികകളിലെ 100 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവ്: പ്രൊഫസർ-12, അസോസിയേറ്റ് പ്രൊഫസർ-52, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് I - 13, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II - 14, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് III - 9. എൻജിനീയറിങ് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ.സി.ഇ. മെറ്റലർജി, കെമിക്കൽ), സി.എസ്.ഇ, ബയോടെക്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, എസ്.ഒ.എം, സി.സി.പി.ഡി. എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. അപേക്ഷാഫീസ്: 1000 രൂപ. എസ്.സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.nitw.ac.in/
Send us your details to know more about your compliance needs.