Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-01-2023)

So you can give your best WITHOUT CHANGE

ആർ.സി.സിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്റർ, റിസർച്ച് അസിസ്റ്റന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി 6 മാസം. ശമ്പളം 25,000 രൂപ. യോഗ്യത: സയൻസ് ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായം 35 വയസ്സ് കവിയരുത്. അവസാന തീയതി ജനുവരി 7. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rcctvm.gov.in/.

പ്രോജക്ട് സയന്റിസ്റ്റ് നിയമനം

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 55,000 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7(10 am). വിശദ വിവരങ്ങൾക്ക് https://iav.kerala.gov.in/.


Send us your details to know more about your compliance needs.