So you can give your best WITHOUT CHANGE
ആർക്കിടെക്‌ചർ പിജി: അപേക്ഷ 28 വരെ
ആർക്കിടെക്‌ചർ മേഖലയിലെ ബിരുദ/ബിരുദാനന്തര കോഴ്‌സുകൾക്ക് മികച്ച പഠനസൗകര്യങ്ങളുള്ള സ്‌ഥാപനമായ ഡൽഹിയിലെ എസ്പിഎ ലേക്ക് അപേക്ഷിക്കാം .(School of Planning & Architecture, 4, Block B, Indra Prastha Estate, New Delhi – 110 002; ഫോൺ: 011- 23724383, admission@spa. ac.in / spadpgadmn2022@ spa.ac.in, വെബ്: www.spa.ac.in). ഈ പൊതുമേഖല സ്ഥാപനത്തിന് സർവകലാശാലയ്ക്കു സമാനമായ പദവിയുണ്ട്.
താഴെപ്പറയുന്ന ദ്വിവത്സര മാസ്‌റ്റർ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 28 വരെ ഓൺലൈൻ അപേക്ഷ നൽകാം.(അപേക്ഷാ ഫീ 2500 രൂപ, എൻആർഐ 300 യുഎസ് ഡോളർ): ആർക്കിടെക്‌ചറൽ കൺസർവേഷൻ,അർബൻ ഡിസൈൻ, ലാൻഡ്സ്‌കേപ് ആർക്കിടെക്‌ചർ, ബിൽഡിങ് എൻജിനീയറിങ് & മാനേജ്‌മെന്റ്, ഇൻഡസ്‌ട്രിയൽ ഡിസൈൻ,എൻവയൺമെന്റൽ പ്ലാനിങ്, ഹൗസിങ്, റീജിയനൽ പ്ലാനിങ്, ട്രാൻസ്‌പോർട്ട് പ്ലാനിങ്, അർബൻ പ്ലാനിങ് )
Send us your details to know more about your compliance needs.